പേരാമ്പ്ര പഞ്ചായത്തിലെ പത്താം വാര്‍ഡിലുള്ള കിടപ്പു രോഗികള്‍ക്ക് വീടുകളിലെത്തി കൊവിഡ് വാക്സിന് നല്കി
പേരാമ്പ്ര: കിടപ്പ് രോഗികള്‍ക്കും കൊവിഡ് വാക്സിനേഷന് ഉറപ്പു വരുത്തി പേരാമ്പ്ര പഞ്ചായത്ത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ ജീവനക്കാരുടെ നേതൃത്വത്തിലിലാണ് കിടപ്പു രോഗികള്‍ക്ക് വാക്സിന് വിതരണം നടത്തുന്നത്. വാര്‍ഡു തല വാക്സിന് വിതരണത്തിന്റെ ഭാഗമായി ഇന്ന് പത്താം വാര്‍ഡിലെ 32 രോഗികള്‍ക്ക് അവരുടെ വീടുകളില്‍ ചെന്ന് വാക്സിന് നല്കി.
വാര്‍ഡു തല വാക്സിന് വിതരണ പരിപാടിയില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ശശികുമാര്‍ പേരാമ്പ്ര, വാര്‍ഡ് മെമ്പര്‍ പി.എം സത്യന്, ടി.രാജന്, എം.എം.യു യൂണിറ്റിലെ ഡോ: അരുണ കെ.സി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഞ്ജന കെ.കെ, സിസ്റ്റര്‍ ബിജില.പി, ആശാ വര്‍ക്കര്‍ സുശീല, ധനൂപ് തറയില്‍ എന്നിവര്‍ പങ്കെടുത്തു.