പതിവ് തെറ്റിച്ചില്ല: ഇന്ധനവില ഇന്നും കൂടി; കൊയിലാണ്ടിയിൽ പെട്രോളിന് 91.72 രൂപ, ഡീസലിന് 86.37 രൂപ


കൊയിലാണ്ടി: രാജ്യത്ത് ഇന്ധന വില സർവ്വകാല റെക്കോർഡും കടന്ന് കുതിക്കുന്നു. പെട്രോൾ ലിറ്ററിന് 28 പൈസയും, ഡീസൽ ലിറ്ററിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. ഒമ്പത് മാസം കൊണ്ട് പെട്രോളിനും ഡീസലിനും 21 രൂപയാണ് കൂടിയത്.

കൊയിലാണ്ടിയിൽ ഇന്ന് പെട്രോൾ വില 91 രൂപ 72 പൈസയും, ഡീസൽ 86 രൂപ 37 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 93.07 രൂപയും ഡീസലിന് 87.06 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 91.48 രൂപയും ഡീസലിന് 86.11 രൂപയുമാണ് വില.

രാജ്യത്ത് ഒട്ടേറെ സ്ഥലങ്ങളിൽ ഇന്ധന വില നൂറ് കടന്നു. കുതിച്ചുയരുന്ന ഇന്ധനവില അവശ്യസാധനങ്ങളുടെ വിലയെയും ബാധിക്കും. വരും ദിവസങ്ങളിലും ഇന്ധനവില വർദ്ധിക്കാനാണ് സാധ്യത.