പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: ഒളിവിലായിരുന്ന കുട്ടമ്പൂര്‍ സ്‌കൂളിലെ അധ്യാപകന്‍ കീഴടങ്ങി
ബാലുശ്ശേരി: പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ കീഴടങ്ങി. കുട്ടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ ജമാലുദ്ദീനാണ് കോഴിക്കോട് പോക്‌സോ കോടതിയില്‍ നേരിട്ടു ഹാജരായി കീഴടങ്ങിയത്. ഇയാളെ വടകര സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.
ശനിയാഴ്ചയാണ് വിദ്യാര്‍ത്ഥിനി ജമാലുദ്ദിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു.
സംരക്ഷിത അധ്യാപക പട്ടികയില്‍നിന്ന് കുട്ടമ്പൂര്‍ സ്‌കൂളിലെത്തിയ ഇയാള്‍ നേരത്തേയും പോക്‌സോ കേസില്‍ പ്രതിയാണ്. മുമ്പ് പഠിപ്പിച്ച സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഷന്‍ നടപടി നേരിട്ടെങ്കിലും കേസ് ഒത്തുതീര്‍പ്പാക്കി തിരിച്ചുവരുകയായിരുന്നു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.