പതിനൊന്ന് തരം കയ്യെഴുത്ത്; ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംനേടി ഹെമില്‍ എം. ഗ്രേസ്
പേരാമ്പ്ര: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംനേടി മുതുവണ്ണാച്ചയിലെ ഹെമില്‍ എം. ഗ്രേസ്. പതിനൊന്ന് തരം കയ്യെഴുത്ത് രേഖപ്പെടുത്തിയാണ് ഹെമില്‍ ഈ നേട്ടം കൈവരിച്ചത്.
പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിയാണ് ഹെമില്‍. മുതുവണ്ണാച്ച അമ്പാളി മനു – രമ്യ ദമ്പതികളുടെ മകനാണ്.
ഹെമില്‍ എം ഗ്രേസിനെ യൂനിറ്റി സ്വയം സഹായ സംഘം ആദരിച്ചു. രഞ്ജിത്ത് അധ്യക്ഷനായ ചടങ്ങിന് അരുണ്‍ പെരുമന സ്വാഗതം പറഞ്ഞു. അംഗങ്ങളായ ശ്രീജിത്ത്, അനൂപ്, സജീഷ്, എം. പി. ജയേഷ്, ശ്രീലേഷ്, മനു എന്നിവര്‍ പങ്കെടുത്തു.