പതിനൊന്നുമാസമായി സൗജന്യ കിറ്റുകള്‍ക്ക് കമ്മീഷനില്ല; റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയില്‍
പേരാമ്പ്ര: റേഷന്‍ വ്യാപാരികളുടെ പതിനൊന്ന് മാസത്തെ കമ്മീഷന് കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജില്ല ജനറല്‍ സെക്രട്ടറി മനോജ് ആവള ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുമാസമായി വ്യാപാരികള്‍ക്ക് സൗജന്യ കിറ്റിന്റെ കമ്മീഷന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം കമ്മീഷന് വിതരണം ചെയ്യാനുള്ള നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2020 ഏപ്രിലില്‍ സര്‍ക്കാര്‍ കിറ്റ് കൊടുത്തുതുടങ്ങുമ്പോള്‍ ഒരു കിറ്റിന് റേഷന്‍ വ്യാപാരികള്‍ക്ക് ഏഴുരൂപ കമ്മീഷന് കിട്ടുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഓണക്കിറ്റ് കാലത്ത് ഇത് അഞ്ച് രൂപയായി കുറയ്ക്കുകയും ചെയ്തിരുന്നു. ആളെ വെച്ച് കിറ്റ് ഇറക്കിയവരും, കിറ്റ് കേടാവാതെ സൂക്ഷിക്കാന്‍ അടുത്ത മുറികള്‍ വാടകയ്ക്ക് എടുത്തവരുമെല്ലാം കമ്മീഷന് തുക കിട്ടാതെ ബുദ്ധിമുട്ടുകയാണ്.
നാല്‍പ്പതിനായിരം മുതല്‍ രണ്ടുലക്ഷംരൂപവരെ കുടിശ്ശിക ഇനത്തില്‍ കിട്ടാനുള്ള വ്യാപാരികളുണ്ട്.