പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പേരാമ്പ്രയില്‍ ഇരുപത്തിമൂന്നുകാരനെ മര്‍ദ്ദിച്ചതായി പരാതി


പേരാമ്പ്ര: മൊബൈല്‍ ഫോണ്‍ വാങ്ങിയതിന് തരാനുള്ള പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. മുളിയങ്ങല്‍ മീത്തല്‍ മുഹമ്മദ് യാസീന്‍ എന്ന ഇരുപത്തി മൂന്നുകാരനാണ് തലbbbയ്ക്കും മുഖത്തും മര്‍ദ്ദനമേറ്റത്.

സമീപവാസികളായ സഹോദരങ്ങളാണ് ആക്രമിച്ചത് എന്നാണ് യുവാവ് പേരാമ്പ്ര പൊലീസിന് നല്‍കിയ പരാതി. മര്‍ദ്ദനമേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പേരാമ്പ്രയിലെ കടയില്‍ നിന്ന് കടമായി വാങ്ങിയ മൊബൈല്‍ ഫോണിന് പണം നല്‍കാത്തതുമായി ബന്ധപ്പെട്ടതായിരുന്നു പ്രശ്‌നം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.