പഠന സൗകര്യമൊരുക്കാന്‍ ചങ്ങരോത്ത് പഞ്ചായത്തിന് മൂന്നുലക്ഷം നല്‍കി വടക്കുമ്പാട് എച്ച്.എസ്.എസ് അധ്യാപകര്‍
പേരാമ്പ്ര: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കാനായി പഞ്ചായത്ത് പ്രസിഡന്റിന്റെ ചലഞ്ചിലേക്ക് വടക്കുമ്പാട് എച്ച്.എസ്.എസ്. അധ്യാപകരുടെ സംഭാവനയായി മൂന്നുലക്ഷം രൂപ നല്‍കി.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.എം. അബ്ദുളള പേരാമ്പ്ര ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ.ക്ക് ഫണ്ട് കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. സ്‌കൂള്‍മാനേജര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ.വി. അശോകന്‍, ഇ.ടി. സരീഷ്, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍, സാംഫിലിപ്പ്, കെ. ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.