പടത്തുകടവ് ഇടവക ജൂബിലി ആഘോഷം ഇന്ന് സമാപിക്കും


പേരാമ്പ്ര : പടത്തുകടവ് ഹോളി ഫാമിലി ദേവാലയ ജൂബിലി ആഘോഷവും തിരുനാൾ ആഘോഷവും ബുധനാഴ്ച സമാപിക്കും. പരിപാടിയുടെ ഭാഗമായി സമർപ്പിതസംഗമം നടന്നു.

ഇടവകയിലെ മുൻ വികാരിമാരും ഇടവകയിൽ നിന്നുള്ള വൈദികരും കാർമികരായി ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു. ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മരുതോങ്കര ഫൊറോനയിലെ വൈദികർ കാർമികരായി.

പ്രദക്ഷിണവും നടന്നു. സമാപനദിനമായ ബുധനാഴ്ച മരിച്ചവരുടെ ഓർമദിനമായി ആചരിക്കും.

വൈകുന്നേരം അഞ്ചിന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ.മാത്യു പുളിമൂട്ടിൽ കാർമികത്വം വഹിക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.