പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചക്കിട്ടപാറയിലെ പൊതു സ്ഥാപനങ്ങളും സ്റ്റേഡിയവും ശുചീകരിച്ചു


പേരാമ്പ്ര: ചക്കിട്ടപാറയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു. പഞ്ചായത്തിലെ പൊതു സ്ഥാപനങ്ങളും സ്റ്റേഡിയം പരിസരവും ശുചീകരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ നിര്‍വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ എം ശ്രീജിത്ത് അദ്ധ്യക്ഷന്‍ വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, മെമ്പര്‍മാരായ ജിതേഷ് മുതുക്കാട്, ആലീസ് മാത്യു, എം.എം പ്രദീപന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എഡ്, ബി.പി.എഡ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.