പച്ചക്കറി കിറ്റ് വിതരണം; ചികിത്സ സഹായം കണ്ടെത്തി കുറ്റ്യാടി മേഖലയിലെ ടിപ്പര്‍ ലോറി തൊഴിലാളികള്‍


പേരാമ്പ്ര: പച്ചക്കറി കിറ്റ് വിതരണത്തിലൂടെ ചികിത്സ സഹായം കണ്ടെത്തി കുറ്റ്യാടി മേഖലയിലെ ഒരു കൂട്ടം ടിപ്പര്‍ ലോറി തൊഴിലാളികള്‍. തീക്കുനി സ്വദേശി നടുവിലക്കണ്ടി വിഷ്ണുവിന്‌റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുവേണ്ടിയാണ് കിറ്റ് വിതരണത്തിലൂടെ പണം കണ്ടെത്തുന്നത്.

അമ്പത് ലക്ഷം രൂപയാണ് ശാസ്ത്രക്രിയക്ക് ആവശ്യമുള്ളത്. ഇതില്‍ തങ്ങളെക്കൊണ്ട് നല്‍കാന്‍ സാധിക്കുന്നത് കിറ്റ് വിതരണത്തിലൂടെ കണ്ടെത്തുകയാണ് ഈ തൊഴിലാളികള്‍.