പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തിലെ വിവിധ കടകളിൽ പരിശോധന നടത്തി
പേരാമ്പ്ര: പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തിലെ വിവിധ കടകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ചെറിയകുമ്പളം, പാറക്കടവ്, പാലേരി, വടക്കുമ്പാട് എന്നിവിടങ്ങളിലെ ഭക്ഷ്യപാനീയ വിതരണശാലകളിലും ആക്രിക്കടകളിലുമാണ് പരിശോധന നടത്തിയത്.
ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസ് ഇല്ലാതെയും നടത്തിവന്നിരുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു. പോരായ്മകൾ പരിഹരിച്ച് നല്ല രീതിയിൽ നടത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ കടയുടമകൾക്ക് നൽകി.
പരിശോധനയ്ക്ക് മെഡിക്കൽ ഓഫീസർ ഡോ. ഇ.വി.ആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രമീള.എ.ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജി.ടി.പി, ജോബിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.