നൊച്ചാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പത്തുവയസ്സുകാരന് പരിക്കേറ്റു


പേരാമ്പ്ര: നൊച്ചാട് രാമല്ലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പത്തുവയസ്സുകാരന് പരിക്കേറ്റു. നെല്ലിയുള്ള പറമ്പില്‍ ബിജുവിന്റെ മകന്‍ ആദിദേവിനാണ് പന്നിയുടെ കുത്തേറ്റ് പരിക്കു പറ്റിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

വീടിന് സമീപത്ത് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പന്നി ഓടി വരുന്നത് കണ്ട് ആദിദേവിന്റെ സഹോദരന്‍ കൂടെ കളിക്കുകയായരിരുന്ന പിഞ്ചു കുട്ടിയെയും എടുത്ത് അവിടെ നിന്ന് ഓടി. അവര്‍ക്കൊപ്പം മറ്റു കുട്ടികളും ഓടുകയായിരുന്നു. ഇവര്‍ക്കൊപ്പം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ആദിദേവ് വോളീബോള്‍ കോര്‍ട്ടിന് ചുറ്റും സ്ഥാപിച്ച വലയില്‍ കുടുങ്ങുകയായിരുന്നു.

വലയില്‍ കുടുങ്ങിയ കുട്ടിയെ കാട്ടുപന്നി കുത്തി പരിക്കേല്‍പ്പിച്ചു. പന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.