നേരിയ ആശ്വാസം; പേരാമ്പ്ര മേഖലയില്‍ ഇന്ന് 44 പേര്‍ക്ക് കൊവിഡ്, കൂടുതല്‍ രോഗബാധിതര്‍ പേരാമ്പ്ര പഞ്ചായത്തില്‍, വിശദമായ കണക്കുകള്‍ ഇങ്ങനെ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം നല്‍കി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 44 പുതിയ കൊവിഡ് കേസുകളാണ് മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 64 പേര്‍ക്കായിരുന്നു മേഖലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നത്.

ഇന്ന് കൊവിഡ് പോസ്റ്റീവായവരില്‍ 43 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പേരാമ്പ്ര പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തവരില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. പേരാമ്പ്ര, മേപ്പയ്യൂരൊഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും പുതിയ രോഗികള്‍ പത്തില്‍ താഴെയാണ്.

പന്ത്രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ രോഗബാധിതരുള്ളത്. ഇന്നലെ അഞ്ച് പേര്‍ക്ക് മാത്രമാണ് പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേപ്പയ്യൂരില്‍ രോഗികളുടെ എണ്ണം പത്തായി ഉയര്‍ന്നു.

ഇന്നലെ കൂടുതല്‍ പേര്‍ക്ക് കൊവിഡ് പോസിറ്റീവായ ചക്കിട്ടപാറയില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ചങ്ങരോത്തും തുറയൂരിലും ഇന്ന് പുതിയ രോഗികളില്ല.

മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അഞ്ചില്‍ താഴെയാണ്. കീഴരിയൂര്‍, കൂത്താളി, ചക്കിട്ടപാറ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് ്മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:

പേരാമ്പ്ര – 12
അരിക്കുളം – 2
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 0
ചെറുവണ്ണൂര്‍ – 7
കായണ്ണ – 2
കീഴരിയൂര്‍- 1
കൂത്താളി – 1
മേപ്പയ്യൂര്‍ – 10
നൊച്ചാട്- 8
തുറയൂര്‍ – 0