നേരിയ ആശ്വാസം; പേരാമ്പ്ര മേഖലയില്‍ ഇന്ന് 228 പേര്‍ക്ക് കൊവിഡ്, മേപ്പയ്യൂരില്‍ പുതിയ കേസുകള്‍ മുപ്പതില്‍ താഴെ, വിശദമായ കണക്കുകള്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം നല്‍കി കൊവിഡ് കണക്കുകള്‍. മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 228 പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് 222 പേര്‍ക്ക് രോഗം ബാധിച്ചത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല.

മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇരുപതിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 33 പേര്‍ക്കാണ് പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവായത്.

പേരാമ്പ്ര പഞ്ചായത്തില്‍ 23 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഉവരില്‍ മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്തു നിന്നും വന്ന ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മേപ്പയ്യൂര്‍ പഞ്ചായത്തില്‍ 29 പേര്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. നൊച്ചാട് 30 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കായണ്ണയിലാണ് ഇന്ന് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചായത്തില്‍ എട്ട് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 19
അരിക്കുളം-17
ചക്കിട്ടപ്പാറ – 33
ചങ്ങരോത്ത് -12
ചെറുവണ്ണൂര്‍ – 15
കായണ്ണ – 8
കീഴരിയൂര്‍-19
കൂത്താളി – 26
മേപ്പയ്യൂര്‍ -29
നൊച്ചാട്- 30
തുറയൂര്‍ – 14