നെല്‍വയല്‍ നികത്തുന്നതിനെതിരെ നടപടി വേണമെന്ന് ബി.കെ.എം.യു അരിക്കുളം പഞ്ചായത്ത് കണ്വെന്ഷന്
അരിക്കുളം: അരിക്കുളം പഞ്ചായത്തില്‍ വ്യാപകമായി നെല്‍വയല്‍ നികത്തുന്നതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന് (ബി.കെ.എം.യു) അരിക്കുളം പഞ്ചായത്ത് കണ്വെന്ഷന് പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു. വിവാഹ ധനസഹായം വര്‍ദ്ധിപ്പിക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ ബി.കെ.എം.യു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കണ്വെന്ഷന് സി.കെ.പ്രഭാകരന് ഉദ്ഘാടനം ചെയ്തു. എം.വി.ശശി അദ്ധ്യക്ഷത വഹിച്ചു. എം.കെ.രാമചന്ദ്രന് മാസ്റ്റര്‍, ഇ.രാജന് മാസ്റ്റര്‍, എ.കെ.ബാലന് ,കെ.കെ.രവീന്ദ്രന്‍എന്നിവര്‍ സംസാരിച്ചു.
കണ്‍വെന്‍ഷനില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.കെ.ബാലന് പ്രസിഡണ്ടും കെ .കെ .രവീന്ദ്രന് സെക്രട്ടറിയുമായി പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു