നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം: ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കവേ ദമ്പതികള്‍ തീപൊളളലേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പോലീസിനെതിരെ മക്കളും ബന്ധുക്കളും നാട്ടുകാരും ആരോപണമുന്നയിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം റൂറല്‍ എസ്പി ബി. അശോകിനാണ് അന്വേഷണ ചുമതല.
സംഭവത്തില്‍ ദമ്പതിമാരുടെ അയല്‍വാസിയായ സ്ത്രീ പരാതിപ്പെട്ട് കുടിയൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോയെന്നാണ് ആരോപണം. കോടതി ജനുവരി 4-ാം തിയ്യതി വരെ സാവകാശം നല്‍കികൊണ്ട് മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായി പോലീസ് കുടിയൊഴിപ്പിക്കല്‍ നടപടികളുമായി നീങ്ങിയതോടെയാണ് ദമ്പതികള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇതിനിടെയാണ് രാജനും ഭാര്യയ്ക്കും പൊളളലേറ്റത്.
പോലീസിനോട് രാജന്‍ സാവകാശം ചോദിച്ചെങ്കിലും നല്‍കിയിരുന്നില്ല. കൂടാതെ പോലീസിനോടപ്പം കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി റവന്യൂ ഉദ്യാഗസ്ഥരും എത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ പോലീസിന് വീഴ്ച പറ്റിയതായാണ് പ്രാഥമിക നിഗമനം.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക