നീതി തേടിയുള്ള പോരാട്ടത്തിന് അനുപമയ്ക്ക് പിന്തുണയുമായി വനിതാ ലീഗ് മേപ്പയ്യൂരില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: അനുപമക്ക് നീതി നല്‍കുക,ഗര്‍ഭപാത്രത്തിന് നീതി നല്‍കുക എന്നീ പ്രമേയങ്ങളെ ആസ്പദമാക്കി ഭരണകൂടത്തില്‍ നിന്ന് അനുപമയ്ക്ക് നീതി ലഭ്യമാക്കാന്‍ വേണ്ടി പേരാമ്പ്ര നിയോജക മണ്ഡലം വനിത ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.വനിതാലീഗ് സംസ്ഥാന ജനറല്‍ സെകട്ടറി അഡ്വ:പി കുല്‍സു ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
മണ്ഡലം പ്രസിഡന്റ് സൗഫി താഴെക്കണ്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം വനിതാ ലീഗ് ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത്, കെ.മറിയം, കെ.കെ ആയിഷ, കെ.കെ ഫാത്തിമ, ടി.ടി ആയിഷ, എന്‍.സാബിറ, ശെരീഫ മണലും പുറത്ത്, ഫാത്തിമ സുഹറ, കുഞ്ഞയിഷ ചേനോളി, ഫൗസിയ, പി.ഹാജറ, സറീന ഒളോറ, വി.സിനത്ത്, നസീമ കന്നാട്ടി, അഷീദ നടുക്കാട്ടില്‍, ഇ.റാബിയ, ടി.സീനത്ത്, ആര്‍.എം താഹിറ, സെറീന അസീസ് എന്നിവര്‍ പ്രസംഗിച്ചു.