നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി സ്‌കൂളുകള്‍; വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
പേരാമ്പ്ര: ഇരുപത് മാസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികള്‍ വീണ്ടും സ്‌കുളുകളിലെത്തി. വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ അധ്യാപകരും, പി ടി എ അംഗങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് കുട്ടികളെ വരവേറ്റു. മധുരം നല്‍കി സ്‌കുളിലേക്ക് വരവേറ്റത് കുട്ടികള്‍ക്കും പുതിയൊരനുഭവമായി.
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ടാണ് സ്‌കുളില്‍ പ്രവേശനോത്സവം നടന്നത്. ഹെഡ്മാസ്റ്റര്‍ ബാലന്‍ വടക്കയില്‍, പി ടി എ പ്രസിഡണ്ട് പി.സന്തോഷ്, ആശാ വര്‍ക്കര്‍ ഷീബ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കെ.കെ, മെമ്പര്‍മാരായ ടി.രാജശ്രീ, വി.ഗോപി, ആയിഷ ടീച്ചര്‍ എന്നിവര്‍ സ്‌കൂളില്‍ സന്ദര്‍ശനം നടത്തി.
കൊവിഡിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ സ്‌കുളുകള്‍ അടച്ചിട്ടത്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വഴിയായിരുന്നു കഴിഞ്ഞ ഒന്നര വര്‍ഷമായി ക്ലാസുകള്‍ നടന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് മുതലാണ് കുട്ടികള്‍ വീണ്ടും സ്‌കുളിലേക്ക് തിരിച്ചെത്തുന്നത്. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്‌കുലുകളില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.