നിര്‍മ്മാണതൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് എന്‍.സി.പി പേരാമ്പ്ര മണ്ഡലം


എരവട്ടൂര്‍: മാസങ്ങളായി കുടിശ്ശികയായി കിടക്കുന്ന നിര്‍മ്മാണതൊഴിലാളി പെന്‍ഷന്‍ ഉടന്‍ നല്‍കണമെന്ന് പേരാമ്പ്ര മണ്ഡലം എന്‍.സി.പി യോഗം ആവശ്യപ്പെട്ടു. ജില്ല ജനറല്‍ സെക്രട്ടറി പി.കെ.എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ യോഗത്തില്‍ വച്ചു കിഴക്കയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ക്ക് മെമ്പര്‍ഷിപ് നല്‍കി ഉദ്ഘടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സഫ മജീദ് യോഗത്തില്‍ അധ്യക്ഷ വഹിച്ചു. കിഴക്കയില്‍ മോഹനന്‍, ഇ.പി ദിനേശ്കുമാര്‍, നീറ്റാരത്ത് ശിവന്‍, സുരേന്ദ്രന്‍ പേരാമ്പ്ര, ശ്രീലജ പുതിയേടത്ത്, ശശി ചോയിരോട്ട്, ബാലകൃഷ്ണന്‍ ടി.എം, സുഭാഷ്.പി എന്നിവര്‍ പ്രസംഗിച്ചു.