നിരപ്പം കുന്നില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു


പേരാമ്പ്ര: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോവിഡ് പ്രതിരോധത്തില്‍ 1, 2 ഡോസ് വാക്‌സിനെടുത്തവര്‍ക്ക് സൗജന്യമായാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. നിരപ്പം സ്റ്റേഡിയത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.അജിത ഉദ്ഘാടനം ചെയ്തു.

ചെമ്പ്രാട്ട് -നിരപ്പം സ്റ്റേഡിയം റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിനായും സ്റ്റേഡിയത്തിന്റ പുരോഗതിക്കായും ബ്ലോക്ക് പഞ്ചായത്തിലേക്ക് കലാസമിതി നല്‍കിയ നിവേദനം അനുഭാവപൂര്‍വ്വം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും, കോവിഡ് സഹായത്തിന്റ ഭാഗമായി ഓണത്തിന് നൂറോളം വീടുകളില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത കലാസമിതിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും കെ.അജിത ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ചടങ്ങില്‍ കിഷോര്‍ കാന്ത് അദ്ധ്യക്ഷത വഹിച്ചു. വൈശാഖ്.കെ, വിപിന്‍ കൃഷ്ണ, വിപിന്‍ രാജ്, ഫൈസല്‍ ഒ.പി, ഷിബിന്‍.എന്‍, റഫീഖ് ഒ.പി, രബിതേഷ്.എന്‍, ജിതിന്‍ രാജ്, അരുണ്‍ രാജ് എന്നിവര്‍ സംസാരിച്ചു.