നിയാർക്കിന് കൊയിലാണ്ടി പൗരാവലിയുടെ സ്നേഹാദരം


കൊയിലാണ്ടി: കേരള സർക്കാരിന്റെ ഏറ്റവും മികച്ച ഭിന്നശേഷി സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസർച്ച് സെന്ററിന് (നിയാർക്) കൊയിലാണ്ടി പൗരാവലി ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.പി.സുധ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭയുടെ ഉപഹാരം വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ സമർപ്പിച്ചു. പ്രൊഫസർ കല്പറ്റ നാരായണൻ സ്നേഹാദര പ്രഭാഷണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ.അജിത്, നഗരസഭ കൗൺസിലർ കെ.കെ.വൈശാഖ്.

കൊയിലാണ്ടി എഇഒ സുധ.പി.പി, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ പി പ്രതിഭ, ഡോക്ടർ സന്ധ്യ കുറുപ്പ്, ബഷീർ തിക്കോടി, രാജേഷ് കിഴരിയൂർ, ടി.പി.ഇസ്മായിൽ, പി.ചന്ദ്രൻ, രതീഷ്, കെടി.സലിം, ഖാലിദ് മൂടാടി, രാജഗോപാൽ എടവലത്ത്, ഷഫ്നാസ് കൊല്ലം, അബ്ദുള്ള കരുവഞ്ചേരി, യൂനുസ്.ടി.കെ, സാലിഹ് ബാത്ത, ഹൗസറ ഖലീൽ തുടങ്ങിയവർ സംസാരിച്ചു.

വിവിധ സന്നദ്ധ സംഘടനകളും, സാംസ്കാരിക സംഘടനകളും നിയാർക്കിന് ഉപഹാരങ്ങൾ നൽകി. നഗരസഭ കൗൺസിലർ എ.അസീസ് സ്വാഗതവും, അഭയ് ദേവ് നന്ദിയും പറഞ്ഞു.