നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന നാദാപുരം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി; ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ
നാദാപുരം: നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന നാദാപുരം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മരുതോങ്കര കള്ളാട് സ്വദേശിയുമായി സമ്പര്‍ക്കത്തിലായ ഇയാള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ക്വാറന്റയിനിലായിരുന്നു. ചെറിയ ചുമയെ തുടര്‍ന്ന് ഇന്ന് ഉച്ച തിരിഞ്ഞ് പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. ഇയാൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്വാറന്റെെനിലായിരുന്നു. ചുമ ഉണ്ടായപ്പോൾ ആശുപത്രിയിലേക്ക് മാറ്റിയത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. പരിശോധനയിൽ മാത്രമാണ് നിപ ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. ഇത് സംബന്ധിച്ച് ജനങ്ങൾക്ക് ഒട്ടും ആശങ്ക വേണ്ടെന്നും വിദഗ്ധർ പറഞ്ഞു.