നിപ: ജില്ലയില്‍ കൂടുതല്‍ കണ്ടൈന്‍മെന്റ് സോണുകള്‍
വടകര: കോഴിക്കോട് നഗരത്തില്‍ നിപാ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലുമാണ് കൂടുതല്‍ കണ്ടൈന്‍മെന്റ് സോണുകള്‍.
കോഴിക്കോട് കോര്‍പ്പറേഷനിലെ 43,44,45,46,47,48,51 വാര്‍ഡുകളും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളുമാണ് കണ്ടൈന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ എ. ഗീത പ്രഖ്യാപിച്ചത്. കണ്ടെയിന്മെന്റ് സോണില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുഴുവന്‍ നിയന്ത്രണങ്ങളും ഇവിടെയും ബാധകമായിരിക്കും.
അതേസമയം നിപ ബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്ക് വിഭാഗത്തില്‍ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകള്‍ ആറാണ്. ഇതില്‍ രണ്ട് പേര്‍ക്ക് മരണം സംഭവിക്കുകയും നാല് പേര് ചികിത്സയിലുമാണ്. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി.