നാൽപ്പത് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അരിക്കുളം കണ്ണമ്പത്ത് അങ്കണവാടി വർക്കർക്ക് യാത്രയയപ്പ്


അരിക്കുളം: കണ്ണമ്പത്ത് അങ്കണവാടിയിൽ നാൽപത് വർഷത്തിലധികമായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന വർക്കർ പി.ശാന്തയെ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡണന്റ് എ.എം.സുഗതൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. എം. അമ്മത് അധ്യക്ഷത വഹിച്ചു. നാട്ടുകാരുടെ ഉപഹാരം പി.ശാന്ത ഏറ്റുവാങ്ങി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.രജില, ഐ.സി.ഡി.എസ് ജില്ലാ ഓഫിസർ അഷറഫ് കാവിൽ, ഐ.സി.ഡി.എസ് ഓഫീസർ അംബികാ കുമാരി, പി.കെ.കെ.ബാബു, ടി.സുരേന്ദ്രൻ, ഇ.രാജൻ, പ്രദീപ് കണ്ണമ്പത്ത്, പി. ഷാജി, വി. പി. രാമൻകുട്ടി, സി. കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.