നാലുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പോക്സോ കേസില്‍ ചേമഞ്ചേരി സ്വദേശി അറസ്റ്റില്‍
കൊയിലാണ്ടി: നാലുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ചേമഞ്ചേരി സ്വദേശി അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടിയായ ചേമഞ്ചേരി സ്വര്‍ണക്കുളം കോളനിയില്‍ താമസിക്കുന്ന തുവ്വക്കാട് പറമ്പില്‍ ഗിരീഷാണ് രണ്ടുദിവസം മുമ്പ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. വടകര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണിയാള്‍.
ഇയാള്‍ക്കെതിരെ ഐ.പി.സി 376 , പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഡിസംബര്‍ പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി കളിക്കാന്‍ പോയ സമയത്ത് ഗിരീഷ് പീഡിപ്പിച്ചുവെന്നാണ് അമ്മയുടെ പരാതി.