നായ മാന്തിയത് കാര്യമാക്കിയില്ല; ബത്തേരിയില്‍ യുവാവ് പേവിഷബാധയേറ്റ് മരിച്ചു
ബത്തേരി: നായ മാന്തിയത് കാര്യമാക്കാതിരുന്ന യുവാവ് പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ മന്മഥമൂല കരുണന്റെ മകന് കിരണ്‍കുമാറാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിച്ചശേഷം വീട്ടില്‍ വന്നപ്പോഴാണ് അസ്വസ്ഥതകള്‍ തുടങ്ങിയത്. വെള്ളം കാണുമ്പോഴേക്കും ശ്വാസം മുട്ട് അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നൂല്‍പ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു. ഡോക്ടര്‍ തിരക്കിയപ്പോഴാണ് ആഴ്ചകള്‍ക്ക് മുമ്പ് നായ മാന്തിയ കാര്യം കിരണ്‍ പറയുന്നത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു.
പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കിരണിനെ മാറ്റി. ഇന്നലെ വൈകുന്നേരം മരണം സംഭവിച്ചു.