നാദാപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വ്യാപാരിയെ മോചിപ്പിച്ചു; നിർണായകമായത് പോലീസ് ഇടപെടൽ
നാദാപുരം: തൂണേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരി അഹമ്മദിനെ അക്രമികള്‍ മോചിപ്പിച്ചു. അഹമ്മദിനെ കാറില്‍ വടകരക്കടുത്ത് എത്തിച്ച് ഉപേക്ഷിച്ച ശേഷം സംഘം
കടന്നു കളയുകയായിരുന്നു.
ബന്ധുക്കളെത്തിയാണ് ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചുമണിയോടെ തൂണേരി മുടവന്തേരിയിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകും വഴിയാണ് അഹമ്മദിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇതിന് പിറകെ പണം ആവശ്യപ്പെട്ട് അഹമ്മദിന്റെ സഹോദരനു ഭീഷണി സന്ദേശം വന്നിരുന്നു. തുടര്‍ന്നാണ് പോലീസ് ഊര്‍ജിതാന്വേഷണം ആരംഭിച്ചത്. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയ സമിതിയും രൂപീകരിച്ചിരുന്നു
കേസില്‍ ചോദ്യം ചെയ്യാനായി നാദാപുരം, കണ്ണൂര്‍ സ്വദേശികളായ നാല് പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിന് പിറകെയാണ് അഹമ്മദിനെ മോചിപ്പിച്ചത്.