നാദാപുരത്ത് ഗാര്‍ഹിക പീഡന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍


നാദാപുരം: കോൺഗ്രസ് നേതാവും മുൻ എടച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ കച്ചേരിയിലെ കണ്ടിയിൽ നിജേഷ് ഗാർഹിക പീഡന കേസിൽ അറസ്റ്റിൽ. എടച്ചേരി എസ് ഐ സമദാണ് ഭാര്യ നല്കിയ ഗാർഹീക പീഡന പരാതിയിന്മേൽ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എടച്ചേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എടച്ചേരി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി നിജേഷ് മത്സരിച്ചിരുന്നു. കെ പി സി സി പ്രസിഡൻ്റ്‌ കെ സുധാകരൻ്റെ അടുത്ത അനുയായിയാണിയാൾ. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.