നാദാപുരത്ത് കുടിവെള്ള പൈപ്പിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ നാടന്‍ ബോംബുകളും വെടിമരുന്നും


നാദാപുരം: വളയം കുയ്‌തേരിയില്‍ നിന്ന് 2 നാടന്‍ ബോംബുകളും വെടിമരുന്നും കണ്ടെത്തി. റോഡില്‍ കുടിവെള്ള പൈപ്പിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. വളയം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത് നിര്‍വീര്യമാക്കി.

രണ്ടാഴ്ചയിലധികമായി കുയ്‌തേരി മേഖലയില്‍ രാത്രി സ്‌ഫോടനം പതിവായിരുന്നു. കഴിഞ്ഞ ദിവസം സ്‌ഫോടക അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വളയം എഎസ്‌ഐ പ്രദീപന്‍, ബോംബ് സ്‌ക്വാഡ് എഎസ്‌ഐ നാണു തറവട്ടത്ത്, അംഗങ്ങളായ മൊയ്തു അന്‍വര്‍, ടി.പി.ശ്രീജേഷ്, പി.പി.സജീഷ്, എന്‍.പി.നിജീഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് വ്യാപക പരിശോധന നടത്തി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക