നാദാപുരത്ത് ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി; കുഞ്ഞുങ്ങള്‍ മരിച്ചു


നാദാപുരം: നാദാപുരം പേരോട് ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. കുട്ടികൾ മരിച്ചു. ഫാത്തിമ റൗഹ(3) മുഹമ്മദ് റസ് വിൻ(3) എന്നിവരാണ് മരിച്ചത്. നാദാപുരം പേരോട് സ്വദേശി സുവീനയാണ് കുട്ടികളുമായി കിണറ്റിൽ ചാടിയത്.

നാട്ടുകാർ രക്ഷപ്പെടുത്തിയ സുവീനയെ ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം പേരോട് മഞ്ഞാമ്പ്രത്ത് റഫീഖിന്‍റെ ഭാര്യയാണ് സുവീന.