നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഉമ്മ മാനസിക രോഗിയല്ല, പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു


നാദാപുരം: യുവതി ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തൂണേരി പേരോട് മഞ്ഞനാംപുറത്ത് സുബീന മുംതാസ് (30) മൂന്നു വയസ്സുകാരായ മക്കള്‍ മുഹമ്മദ് റസ്‌വിന്‍, ഫാത്തിമ റൗഹ എന്നിവരെ കൊലപ്പെടുത്തിയെന്ന കേസിലാണ് നാദാപുരം ഇന്‍സ്‌പെക്ടര്‍ വി.ഫായിസ് അലി അന്വേഷണം പൂര്‍ത്തിയാക്കി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് കുറ്റകൃത്യം നടന്നപ്പോള്‍ ആക്ഷേപമുയര്‍ന്നിരുന്നുവെങ്കിലും പൊലീസ് അന്വേഷണത്തില്‍ ഇങ്ങനെയൊരു കണ്ടെത്തലില്ല. മാത്രമല്ല ദാമ്പത്യപ്രശ്‌നങ്ങളോ ഗാര്‍ഹിക പീഡനങ്ങളോ അല്ല കൊലപാതകത്തിലേക്ക് നയിച്ചതെന്നും ദാമ്പത്യ ജീവിതത്തില്‍ ഇവര്‍ സന്തോഷവതിയായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. സുബീന മുംതാസിന്റേത് രണ്ടാം വിവാഹമായിരുന്നു.

ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് വര്‍ഷത്തോളമായി നാട്ടില്‍ കഴിയുമ്പോഴാണ് നാടിനെ നടുക്കിയ സംഭവം. 77 ദിവസം കൊണ്ടാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നാദാപുരം പൊലീസ് അറസ്റ്റുചെയ്ത സുബീന ജയിലിലാണ്.

സെ​പ്​​റ്റം​ബ​ർ 26നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. രാ​ത്രി ഒ​മ്പ​തോ​ടെ ര​ണ്ടു​മ​ക്ക​ളെ​യും ഇ​വ​ർ വീ​ടി​നു​സ​മീ​പ​ത്തെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത ത​റ​വാ​ട്ടു​വീ​ട്ടി​ലെ കി​ണ​റ്റി​ലേ​ക്ക്​ എ​റി​യു​ക​യാ​യി​രു​ന്നു. മ​ര​ണം ഉ​റ​പ്പാ​ക്കി​യ​ശേ​ഷം രാ​ത്രി പ​ത്തോപത്തോടെ ബ​ന്ധു​വി​നെ ഫോ​ണി​ലൂ​ടെ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​വ​രും കി​ണ​റ്റി​ൽ ചാ​ടു​ക​യ​ു​മാ​യി​രു​ന്നു. ബ​ന്ധു മ​റ്റൊ​രാ​ളെ​യും കൂ​ട്ടി രാ​ത്രി വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടി​ല്ല. ഇ​തി​നി​ടെ, കി​ണ​​റ്റി​ൽ ഘ​ടി​പ്പി​ച്ച​ മോ​​േ​ട്ടാ​റി​െൻറ ഫൂ​ട്ട്​​​വാ​ൾ​വ്​ പൈ​പ്പി​ൽ തൂ​ങ്ങി​പ്പി​ടി​ച്ച്​​ സു​ബീ​ന നി​ല​വി​ളി​ക്കു​ന്ന​ത്​ കേ​ൾ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ത്ത്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.