നാദാപുരം മുടവന്തേരിയില്‍ സ്റ്റീല്‍ ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കണ്ടെയിനറുകള്‍ കണ്ടെത്തി (വീഡിയോ കാണാം)


നാദാപുരം: മുടവന്തേരിയില്‍ സ്റ്റീല്‍ ബോംബുകള്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കണ്ടെയിനറുകള്‍ കണ്ടെത്തി. കുന്നുമ്മലില്‍ മൂസ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് 21 സ്റ്റീല്‍ കണ്ടെയിനറുകള്‍ കണ്ടെത്തിയത്.

പറമ്പില്‍ കാട് വെട്ടുന്നതിനിടെയാണ് കണ്ടെയിനറുകള്‍ കണ്ടെത്തിയത്. നാദാപുരം സി.ഐ ഇ.വി.ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്റ്റീല്‍ കണ്ടെയിനറുകള്‍ കസ്റ്റഡിയിലെടുത്തു.

പരിശോധനയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒന്നുമില്ലെന്നും സ്റ്റീല്‍ കണ്ടെയ്നറുകള്‍ മാത്രമാണ് കണ്ടെത്തിയത് എന്നും പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.