നാദാപുരം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പിനെത്തിയ അഞ്ചു പേര് ലിഫ്റ്റില്‍ കുടുങ്ങി
നാദാപുരം: താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പിനെത്തിയ അഞ്ചു പേര് ലിഫ്റ്റില്‍ കുടുങ്ങി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ഒ.പി ബ്ലോക്കില്‍ സ്ഥാപിച്ച ലിഫ്റ്റ് തകരാറിലായതോടെയാണ് ഇവര്‍ ലിഫ്റ്റിനുള്ളില്‍ പെട്ടത്.
മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പുരുഷ വാര്‍ഡില്‍നിന്നു പുറത്തേക്കു വരുകയായിരുന്നു ഇവര്‍. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ലിഫ്റ്റിന്റെ ഭാഗങ്ങള്‍ അഴിച്ചുമാറ്റിയാണ് ഇവരെ രക്ഷിച്ചത്. സ്വന്തമായി ജനറേറ്റര്‍ സംവിധാനം ഇവിടെയില്ല. ഇതേ തുടര്‍ന്ന് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടാല്‍ വാടകക്കെടുത്ത ജനറേറ്റര്‍ ഉപയോഗിച്ചാണ് ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നത്.