നാദാപുരം കൺട്രോൾ റൂം എസ്ഐ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു; കുറുവങ്ങാട് സ്വദേശി സതീശനാണ് മരണപ്പെട്ടത്


കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിയും നാദാപുരം പോലീസ് കൺട്രോൾ റൂം എസ്ഐ യുമായ കൈതവളപ്പിൽ താഴെ സതീശൻ 52 വയസ്സ്, കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് കാലത്ത് പേരാമ്പ്രയിൽ വെച്ചാണ് ജോലിക്കിടെ കുഴഞ്ഞ് വീണത്. ഉടൻ തന്നെ പേരാമ്പ്രയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അച്ഛൻ: ശേഖരൻ. അമ്മ: ജാനു. ഭാര്യ: പ്രസീത. മക്കൾ: സ്നേഹ, സാന്ദ്ര. സഹോദരങ്ങൾ: ഷീബ, സുരേഷ്, പരേതനായ രാമകൃഷ്ണൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും.