നാട്ടുകാരുടെ യാത്രാദുരിതം അവസാനിക്കുന്നു; മനത്താനത്ത് മമ്മളിക്കുനി റോഡ് ഉദ്ഘാടനം ചെയ്തു


കീഴരിയൂർ: നടുവത്തൂർ ശിവക്ഷേത്രത്തിനു സമീപം മനത്താനത്ത് – മമ്മളിക്കുനി റോഡ് ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിർമ്മല ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചത്.

കുറ്റ്യാടി ജലസേചന വകുപ്പിൻ്റെ നടുവത്തൂർ ബ്രാഞ്ച് കനാൽ അവസാനിക്കുന്ന സ്ഥലത്ത് മഴക്കാലത്തും, കനാൽ വെള്ളമെത്തുന്ന കാലങ്ങളിലും മാലിന്യം നിറഞ്ഞ് വലിയ പ്രയാസമാണ് ഈ പ്രദേശങ്ങളിലെ താമസക്കാർ അനുഭവിച്ചു വന്നിരുന്നത്. നാട്ടുകാരുടെ യാത്രാ ബുദ്ധിമുട്ട് പാലവും, ഓവുചാലോടും കൂടിയ റോഡും നിർമ്മിച്ചതോടുകൂടി അവസാനിച്ചിരിക്കുകയാണ്.

ഉദ്ഘാടന സദസ്സിൽ വാർഡ് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ അദ്ധ്യക്ഷം വഹിച്ചു. 11 ആം വാർഡ് മെബർ ഇ എം മനോജ്, കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ചുക്കോത്ത് ബാലൻ നായർ, ഇടത്തിൽ ശിവൻ മാസ്റ്റർ, പി.ഷിജു മാസ്റ്റർ, കെ.ടി.കുഞ്ഞിമൊയ്തി, ശ്രീരത്ത് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.