നാടിന് അഭിമാന നിമിഷം; മികച്ച പൊലീസ് പരിശീലകനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ കൊയിലാണ്ടി മുചുകുന്ന് സ്വദേശി ഹരിദാസന്‍ ഏറ്റുവാങ്ങി (വീഡിയോ കാണാം)


കൊയിലാണ്ടി: മികച്ച പരിശീലകനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പൊലീസ് മെഡല്‍ സ്വന്തമാക്കി കൊയിലാണ്ടി സ്വദേശി. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ മുചുകുന്ന് തെക്കേടത്ത് ഹരിദാസന്‍ എം.കെയ്ക്കാണ് മെഡല്‍ ലഭിച്ചത്. ഐ.ജി.പി വിജയന്‍ ഐ.പി.എസില്‍ നിന്നും ഹരിദാസന്‍ മെഡല്‍ ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ചടങ്ങില്‍ പങ്കാളിയായി.

ഹരിദാസന്‍ എം.കെ

1998ല്‍ സിവില്‍ പൊലീസ് ഓഫീസറായി സര്‍വ്വീസ് തുടങ്ങിയ അദ്ദേഹം 23 വര്‍ഷമായി സേനയിലുണ്ട്. കഴിഞ്ഞ ആറേഴ് വര്‍ഷക്കാലമായി പരിശീലകനായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും നാല് പൊലീസ് ഉദ്യോഗസ്ഥരാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടിയത്. കോഴിക്കോട് ജില്ലയില്‍ നിന്നും ഹരിദാസന് മാത്രമാണ് ഈ അംഗീകാരം ലഭിച്ചത്.

തെക്കേടത്ത് കുഞ്ഞിരാമന്‍ നായരുടെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ പ്രസീത അധ്യാപികയാണ്. അനന്ത്, സിദ്ധാര്‍ത്ഥ് എന്നിവര്‍ മക്കളാണ്.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.