നവീകരിച്ച കുറുങ്ങോട്ടു താഴ-പാറക്കീല്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍


മേപ്പയൂര്‍: നവീകരിച്ച കുറുങ്ങോട്ടു താഴ – പാറക്കീല്‍ റോഡിന്റെ ഉദ്ഘാടനം മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് റോഡിന്റെ പണി പൂര്‍ത്തിയാക്കിയത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഡി. ശ്രീധരന്‍, ആര്‍.ബാലകൃഷ്ണന്‍, ചന്ദ്രിക കെ.എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അയല്‍ സഭ കണ്‍വീനര്‍ ശശി വരവീണ സ്വാഗതവും ഷിജിത്ത് മാസ്റ്റര്‍.പി നന്ദിയും പറഞ്ഞു.