നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തിന് പുതിയ ദിശാബോധം നല്‍കിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്


പേരാമ്പ്ര : ഏഴ് വര്‍ഷത്തെ ഭരണത്തിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തിന് പുതിയ ദിശാബോധം നല്‍കിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായിരുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയത് മോദി സര്‍ക്കാറാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കും വേണ്ടി നിരവധി പദ്ധതികളാണ് രാജ്യത്ത് നിലവില്‍ വന്നതെന്ന് രമേശ് ചുണ്ടിക്കാട്ടി.

കോവിഡ് മഹാമാരിയില്‍ സമ്പന്നരാജ്യങ്ങള്‍ പോലും പതറിപ്പോയപ്പോള്‍ തദ്ദേശീയമായി വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ച് സൗജന്യമായി വിതരണം നടത്തി കോവിഡില്‍ നിന്ന് മുക്തി നേടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ യശസ്സ് ഉയര്‍ന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലോകത്തെ ഏറ്റവും വലിയ ജനപ്രിയ നേതാവായി നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടതെന്ന് എം.ടി.രമേശ് അഭിപ്രായപ്പെട്ടു.

ബിജെപി കക്കറമുക്ക് മേഖല സമിതി സംഘടിപ്പിച്ച പഠനോപകരണ വിതരണവും, ഉന്നത വിജയികളെയും, കര്‍ഷകരെയും, പഴയ കാല പ്രവര്‍ത്തകരെയും ആദരിക്കല്‍ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനമനാ എല്ലുപൊടിയുന്ന രോഗത്താലുള്ള ശാരിരിക വിഷമതയ്ക്കിടയിലും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ-പ്ലസ്സ് നേടിയ ചെറുവണ്ണൂര്‍ ഗവവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഡാനിഷിന് ഉപഹാരവും പഠനോപകരണവും നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ് അദ്ധ്വക്ഷത വഹിച്ചു. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം.മോഹനന്‍, മണ്ഡലം ജനറല്‍ സെക്രടറി രാഗേഷ് തറമല്‍, ടി.എം ഹരിദാസ്,കെ.രാജന്‍, കെ.പി. ബാബു, ശ്രിജിത്ത് കല്ലോട്, കെ.നാരായണ കുറുപ്പ്, സനുലാല്‍ ആര്‍.എസ്, ഷിജിന്‍ലാല്‍, എസ്.എസ്.സി.എം സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.