നരിനട ഹെല്‍ത്ത് സെന്റര്‍ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു
പേരാമ്പ്ര: നരിനട ഒമ്പതാം വാര്‍ഡിലെ നരിനട ഹെല്‍ത്ത് സെന്റര്‍ റോഡിന്റെ ഉത്ഘാടനം ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു സജി വാര്‍ഡ്, കണ്‍വീനര്‍ റിജു രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രദേശത്തെ ആളുകളുടെ ദീര്‍ഘകാലമായിട്ടുള്ള ആവശ്യമായിരുന്നു ഇതുവഴി ഒരു റോഡെന്നത്. പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ച 6 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്.