നരിക്കുനിയില്‍ ബൈക്കില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം


നരിക്കുനി: ബൈക്കില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പുല്ലാളൂര്‍ കൂനോട്ടുമ്മല്‍ അബുറുവിന്റെ മകന്‍ കണ്യാട്ട്കുണ്ട മീത്തല്‍ ഇസ്മായില്‍ (ലത്തീഫ്) ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബൈക്കില്‍ നിന്ന് വീണ ഇസ്മായിലിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.