നരിക്കിലാപുഴ നവീകരണ പ്രവൃത്തി പുനരാരംഭിക്കണമെന്ന് സി.പി.എം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനം; വി.കെ സുനീഷ് ലോക്കല്‍ സെക്രട്ടറി



പേരാമ്പ്ര: നരിക്കിലാപുഴ നവീകരണ പ്രവൃത്തി പുനരാരംഭിക്കണമെന്ന് സി.പി.എം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. എരവട്ടൂര്‍ വി.കെ മൂസ നഗറില്‍ നടന്ന ലോക്കല്‍ സമ്മേളനം ജില്ലാ കമ്മിറ്റി അംഗവും കൊയിലാണ്ടി മുന്‍ എം.എല്‍.എയുമായ കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു.

വി.കെ പ്രമോദ്, കെ.വി അനുരാഗ്, എ.സി സജിത എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേ്‌ളന നടപടികള്‍ നിയന്ത്രിച്ചത്. ലോക്കല്‍ സെക്രട്ടറി വി.കെ സുനീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.കെ സുനീഷ് സെക്രട്ടറിയായ 15 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.