നരയംകുളത്ത് കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു


പേരാമ്പ്ര : നരയംകുളത്ത് കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു. കണ്ണിപ്പൊയില്‍ മോഹനന്റെ വീടിനു മുകളിലാണ് മരം വീണത്. ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. കഴുക്കോലിനും ചുമരിനും കേടുപാടുകള്‍ സംഭവിച്ചു. വീടിനു സമീപത്തെ തെങ്ങ് മുറിഞ്ഞ് മാവില്‍ വീഴുകയും മാവിന്റെ കൊമ്പും തെങ്ങും ഉള്‍പ്പെടെ വീടിനു മുകളില്‍ വീഴുകയായിരുന്നു.