‘നബിദിന അവധി മാറ്റണം’; മുഖ്യമന്ത്രിക്ക് കത്ത് നല്കി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരും എസ്.കെ.എസ്.എസ്.എഫും
കോഴിക്കോട്: നബിദിനത്തോടനുബന്ധിച്ചുള്ള കേരളത്തിലെ പൊതുഅവധി ദിനം മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. സമസ്ത കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരും എസ്.കെ.എസ്.എസ്.എഫുമാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
നേരത്തേ നിശ്ചയിച്ചത് പ്രകാരം സെപ്റ്റംബര്‍ 27 നായിരുന്നു നബിദിനം. എന്നാല്‍ മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ സെപ്റ്റംബര്‍ 28 ന് നബിദിനം ആചരിക്കാന്‍ ഖാസിമാരും ഇസ്ലാമിക പണ്ഡിതരും ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് സെപ്റ്റംബര്‍ 27 ലെ അവധി സെപ്റ്റംബർ 28 ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതേ ആവശ്യം ഉന്നയിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലിനും വി.അബ്ദുള്‍റഹ്മാനും കത്ത് നല്‍കിയിട്ടുണ്ട്.