നന്മണ്ട ഡിവിഷന്‍ ചുവന്നു തന്നെ; എല്‍.ഡി.എഫിന്റെ റസിയ തോട്ടായിക്ക് ഉജ്വലവിജയം
നന്മണ്ട: മാറ്റമില്ലാതെ നന്മണ്ട, സ്ഥാനം നിലനിർത്തി എൽഡിഎഫ്. ജില്ലാ പഞ്ചായത്തിലെക്ക് നന്മണ്ട ഡിവിഷനിൽ നിന്നും മത്സരിച്ച റസിയ തോട്ടായിക്ക് വിജയം. 6753 വോട്ടിനാണ് ജയിച്ചത്.
കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഈ ഡിവിഷനിൽ നിന്നു വിജയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു കാനത്തിൽ ജമീല.
ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിൽ ഇത്തവണ പോളിങ് കുറവായിരുന്നു. ഡിവിഷനിൽ 62.54% പോളിങ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് 80 ശതമാനത്തിനു മുകളിലായിരുന്നു.
എൽഡിഎഫിലെ റസിയ തോട്ടായി, യുഡിഎഫിലെ കെ.ജമീല, എൻഡിഎയിലെ ഗിരിജ വലിയപറമ്പിൽ എന്നിവരാണ് മത്സരിച്ചത്. വോട്ടെണ്ണൽ ചേളന്നൂർ എസ്എൻ കോളജിലാണ് നടന്നത്.