നന്തി ദാറുസ്സലാം അറബിക് കോളേജ് ഹോസ്റ്റലില്‍ പ്രാര്‍ത്ഥനയ്ക്കിടെ 20കാരന്‍ കുഴഞ്ഞുവീണു മരിച്ചു


കൊയിലാണ്ടി: നന്തി ദാറുസ്സലാം അറബിക് കോളേജ് ഹോസ്റ്റലില്‍ വിദ്യര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. മുക്കം മലയമ്മ പുല്‍പ്പറമ്പില്‍ വീട്ടില്‍ ഉമര്‍ ഫാറൂഖ് (20) ആണ് മരിച്ചത്. പുല്‍പ്പറമ്പില്‍ മുഹമ്മദിന്റെ മകനാണ്.

ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. ദാറുസ്സലാം അറബിക് കോളേജിലെ വിദ്യാര്‍ഥിയായ ഉമര്‍ ഫാറൂഖ് പ്രാര്‍ത്ഥനാ മുറിയില്‍വെച്ച് പ്രാര്‍ത്ഥനയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നെന്ന് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. തുടര്‍ന്ന് അധികൃതര്‍ കൊയിലാണ്ടി ആശുപത്രിയിലെത്തിക്കുകയും അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്തു.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.