നന്തി ടോൾ ബൂത്തിന് സമീപം നിയന്ത്രണംവിട്ട് ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു: മൂന്ന് പേർക്ക് പരിക്ക്


കൊയിലാണ്ടി: നന്തിയിലെ ടോൾ ബൂത്തിന് സമീപത്ത് വാഹനാപകടം. ഇലക്ട്രിക് പോസ്റ്റിലേക്ക് ലോറി ഇടിച്ചതാണ് അപകടത്തിന് കാരണമായത്. രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ പൂർണമായും തകർന്നതിനാൽ വൈദ്യുതി ബന്ധം താറുമാറായി. ഇന്ന് വൈകിട്ട് അഞ്ച് മണിവരെ മേഖലയിൽ വൈദ്യുതി മുടക്കം ആയിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്ന് വിലയിരുത്തൽ. വാഹനത്തിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ട് മണിക്കാണ് അപകടം സംഭവിച്ചത്.