നന്തി കോളിയോട്ട് താഴെ അബ്ദുസമദ് ലണ്ടനിൽ നിര്യാതനായി


നന്തി ബസാർ: കോളിയോട്ട് താഴെ അബ്ദുസമദ് ലണ്ടനിൽ നിര്യാതനായി. അൻപത്തിയാറ് വയസായിരുന്നു. പരേതനായ എടത്തിൽ അലി ഹാജിയുടെ മകനാണ്. വോളിബാൾ താരമായിരുന്നു.

ഭാര്യ സുഹറാബി (നന്തി).

മക്കൾ: നുഷിബ, നേഹ, നസ അമേൽ.

മരുമകൻ: റഷീദ് (ചങ്കുവെട്ടി, കോട്ടക്കൽ).

സഹോദരങ്ങൾ: മൊയ്തീൻകോയ, അബുബക്കർ ,നാസർ, നഫീസ, പരേതയായ ആയിശു.