നടുവണ്ണൂർ ടൗൺ അണുവിമുക്തമാക്കി രാജീവ് ബ്രിഗേഡ്‌സ് അംഗങ്ങൾ


നടുവണ്ണൂർ : രാജീവ് ഗാന്ധി ട്രസ്റ്റിനുകീഴിലുള്ള രാജീവ് ബ്രിഗേഡ്‌സ് അംഗങ്ങൾ നടുവണ്ണൂർ ടൗൺ അണുവിമുക്തമാക്കി. സ്റ്റേറ്റ് ബാങ്ക് മുതൽ ജവാൻ ഷൈജു ബസ് സ്റ്റോപ്പ് പരിസരം വരെ അണു നശീകരണം നടത്തി. പത്താം വാർഡ് മെമ്പർ സജീവൻ മക്കാട്ട് ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് പ്രസിഡന്റ് ഷൈജാമുരളി, ബ്രിഗേഡ് ക്യാപ്റ്റൻ ഹനീഫ വാകയാട് എന്നിവർ നേതൃത്വം നൽകി. കെ.പി. സത്യൻ, കെ.സി. അഷറഫ്, സാദത്ത്, അർഷ, അലി തേവടത്ത്, ഷഹർബാനു, അശ്വന്ത്, അശ്വന്ത് കിഴക്കേടത്ത്, നിഷ, എന്നിവർ പങ്കാളികളായി.