നടുവണ്ണൂര്‍ പഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച വോളിബോള്‍ മത്സരത്തില്‍ ആര്‍ട്ട് ഗ്യാലറി കരുവണ്ണൂരും നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബും വിജയികള്‍
നടുവണ്ണൂര്‍: പഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച വോളിബോള്‍ മത്സരത്തില്‍ ആര്‍ട്ട് ഗ്യാലറി കരുവണ്ണൂരും നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബും വിജയികളായി. സീനിയര്‍ പുരുഷ വിഭാഗം മത്സരത്തിലാണ് ആര്‍ട്ട് ഗ്യാലറി കരുവണ്ണൂര്‍ വിജയിച്ചത്. കാര്‍മ്മ കരുവണ്ണൂരാണ് രണ്ടാം സ്ഥാനം നേടിയത്.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരത്തില്‍ നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബ് വിജയികളായി. കാര്‍മ്മ കരുവണ്ണൂര്‍ ഈ വിഭാഗത്തിലും രണ്ടാം സ്ഥാനം നേടി.
മൂന്ന് ദിവസം തുടര്‍ച്ചയായി നടന്ന മത്സരം പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ഐ.എസ് കോച്ച് ഇ.നായര്‍ മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശി, സി.കെ.സോമന്, കോച്ച് പ്രദീപന്, സുരേന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ ട്രോഫി വിതരണം ചെയ്തു.