നടുവണ്ണൂരില്‍ ഫോര്‍മര്‍ സ്‌കൗട്ട് ഫോറത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന സ്‌നേഹ ഭവനത്തിന് തറക്കല്ലിട്ടു


നടുവണ്ണൂര്‍: ഫോര്‍മര്‍ സ്‌കൗട്ട് ഫോറത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന സ്‌നേഹ ഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം കെ.എം സച്ചിന്‍ ദേവ് എംഎല്‍എ നിര്‍വ്വഹിച്ചു. നടുവണ്ണൂര്‍ മന്ദങ്കാവിലെ കേരഫെഡിന് സമീപം താമസിക്കുന്ന ഹെല്‍നയുടെ കുടുംബത്തിനാണ് ഹാപ്പി ഹോം പദ്ധതിയിലൂടെ ഫോര്‍മര്‍ സ്‌കൗട്ട് ഫോറത്തിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കുന്നത്

നടുവണ്ണൂര്‍ പഞ്ചായത്തിലെ വീടില്ലാത്ത സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബത്തെ കണ്ടെത്തിയാണ് ഫോര്‍മര്‍ സ്‌കൗട്ട് ഫോറം വീട് നിര്‍മ്മിച്ച് നല്‍കുന്നത്. നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ ഒരു കൂട്ടം പൂര്‍വ്വ സ്‌കൗട്ടുകളുടെ കൂട്ടായ്മയാണ് ഫോര്‍മര്‍ സ്‌കൗട്ട് ഫോറം.

ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.സുജ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എഫ്. എസ്. എഫ്. ജോയിന്റ് സെക്രട്ടറി കെ. കെ. സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ. ജലീല്‍, സുധീഷ് ചെറുവത്ത്, ടി.നിസാര്‍, സി.സത്യപാലന്‍, എ. എം.ഗംഗാധരന്‍, നിസാര്‍ മഠത്തില്‍, ആഷിഫ്, ബബീഷ്, എന്‍.കെ. മഹേഷ്, എ.വി.ബിജു, ബാലന്‍ കണ്ണാട്ട്, പി. സുധന്‍ എന്നിവര്‍ സംസാരിച്ചു. എഫ്.എസ്.എഫ് സെക്രട്ടറി ഡോ: സുബീഷ് എം.എം. സ്വാഗതവും എം.പ്രദോഷ് നന്ദിയും പറഞ്ഞു.